IPL and UEFA Champions League

IPL and UEFA Champions League

ഗൾഫ് രാജ്യങ്ങൾ ആകെ ആവേശത്തിലാണ് . IPL ഉം UEFA Champions league ന്റെയും play Off മത്സരങ്ങൾ  ഒന്നിച്ചെത്തിയപ്പോൾ പ്രവാസികൾ അവരുടെ തിരക്ക് പിടിച്ച ദിന ചര്യകൾ പോലും league കളുടെ സമയക്രമത്തിന് അനുസരിച്ച ക്രമീകരിച്ചു കൊണ്ടിരിക്കുകയാണ്. ലോകം ആഘോഷിക്കുന്ന രണ്ടു മത്സരങ്ങളും ഒരേസമയം ശ്രദ്ധാകേന്ദ്രങ്ങളായ സാഹചര്യത്തിൽ, ഇവിടെ താമസിക്കുന്ന കായികാസക്തർക്ക് ഇത് ഒരു Double Innings ആയി  മാറിയിരിക്കുകയാണ്.

IPL , ആദ്യ പകുതി പൂർത്തിയാക്കി രണ്ടാം പകുതിയിലേക്ക് കടക്കാനിരിക്കുമ്പോൾ,ആദ്യ പകുതിയിൽ തന്നെ ടീമുകൾ തമ്മിലുള്ള മത്സരം അതീവ കടുപ്പത്തിലായിരുന്നു. ചില ടീമുകൾ മികച്ച ഫോമിൽ തുടരുമ്പോൾ, ചിലർ തിരിച്ചുവരവിനായി ശ്രമിക്കുന്നു. ഇപ്പോൾ എല്ലാ ടീമുകളും പ്ലേയോഫിലേക്ക് കടക്കാനുള്ള പോരാട്ടത്തിലാണ്, അതിനാൽ ഓരോ മത്സരവും നിർണായകമാകുന്നു. ബാറ്റിംഗും ബൗളിംഗും ഒരുപോലെ ശക്തമായി മുന്നോട്ട് പോകുന്ന ഈ ഘട്ടം, ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്നു.

ഈ വർഷത്തെ IPL കൂടുതൽ ആവേശഭരിതമാണ്  .  IPL എന്നത് ഒരു മത്സരത്തേക്കാൾ  യുവ താരങ്ങൾക്ക് ഒരു സ്വപ്നവേദിയാണ്, വിനോദവിരുന്നാണ്. കൊച്ചു ബാലന്റെ  മികച്ച പ്രകടനങ്ങൾക്കും ഈ സീസൺ സാക്ഷിയായി.ഈ സീസണിലെ പ്രധാന ഹൈലൈറ്റുകളിൽ ഒരാളാണ് Vaibhav Sooryavanshi. തന്റെ അതിവേഗ ബാറ്റിംഗും നിർഭയമായ സമീപനവും കൊണ്ട് അദ്ദേഹം IPL-ൽ വലിയ ശ്രദ്ധ നേടി. അതിവേഗ സെഞ്ചുറിയും ഉയർന്ന സ്ട്രൈക്ക് റേറ്റും അദ്ദേഹത്തെ ഈ സീസണിന്റെ സംസാരവിഷയമാക്കി മാറ്റിയിട്ടുണ്ട്. യുവതാരങ്ങൾ എങ്ങനെ വലിയ വേദിയിൽ തിളങ്ങാമെന്ന് വെറും 15 വയസ്സു മാത്രം പ്രായമുള്ള ഒരു കൊച്ചു പയ്യൻ  തെളിയിച്ചിരിക്കുകയാണ്.

Indian Premier league  ൽ  ഈ സീസണിൽ ഏറ്റവും കൂടുതൽ ട്രെൻഡിംഗ് ആയിരിക്കുന്നത് ഹൈ സ്കോറിംഗ് മത്സരങ്ങളാണ്. 200, 220 എന്ന സ്കോറുകൾ പോലും ഇപ്പോൾ മതിയാവില്ല എന്ന്  തോന്നിക്കുന്ന രീതിയിൽ ,ടീമുകൾ എളുപ്പത്തിൽ വലിയ സ്‌കോറുകൾ  ചേസ് ചെയ്യുകയാണ്. ഒരേ മത്സരത്തിൽ തന്നെ 500-ൽ അധികം റൺസ് ഉണ്ടാകുന്ന സംഭവങ്ങൾ പോലും ഈ സീസണിൽ കാണാൻ ഇടയായി . ഇതോടെ IPL ഒരു ബാറ്റിംഗ് ഫെസ്റ്റിവലായി മാറിയിരിക്കുകയാണ്.

POWER -HITTING

സാധാരണ  സിക്സുകൾക്കു  പുറമെ , no-look shots, reverse scoops, 360-degree shots  എന്നിവയും  ഈ സീസണിലെ ഒരു പ്രധാന ആകർഷണമായി മാറിയിരിക്കുകയാണ് . ഓരോ ഇന്നിംഗ്സും ഒരു ഷോ പോലെ അനുഭവപ്പെടുന്നു. – Totally Unpredictable

ടീമുകളുടെ പ്രകടനത്തിലും വലിയ അപ്രതീക്ഷിതത്വമാണ് ഈ സീസണിൽ കാണുന്നത്. ശക്തരായി കരുതിയ  പല  ടീമുകളും   , അടിയറവു വെക്കേണ്ടി വരുന്നത് ആരാധകർ ദുഖത്തോടെ കണ്ടു നിൽക്കേണ്ടി വന്നു , അണ്ടർഡോഗ് ടീമുകൾ ജയിക്കുകയും ചെയ്യുന്നത് IPL-നെ കൂടുതൽ അനിശ്ചിതത്വമുള്ളതാക്കുന്നു.

UEFA Champions league ലേക്ക് വരുമ്പോൾ ,ഈ സീസണിലും ഉയർന്ന നിലവാരം നിലനിർത്തികൊണ്ട്, ഗ്രൂപ്പ് സ്റ്റേജുകളിൽ നിന്ന് തന്നെ നിരവധി അപ്രതീക്ഷിത വിജയങ്ങളും ശക്തമായ തിരിച്ചുവരവുകളും കാണാനായി. നോക്കൗട്ട് ഘട്ടങ്ങളിൽ അവസാന നിമിഷ ഗോളുകളും, പെനാൽറ്റി ഷൂട്ടൗട്ടുകളും, ത്രില്ലിംഗ് മത്സരങ്ങളും ആരാധകരെ ആവേശത്തിലാഴ്ത്തി. ഇപ്പോൾ ആദ്യ പകുതി പിന്നിട്ട് സെമി ഫൈനൽ ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന ഈ ടൂർണമെന്റ് , മത്സരാർത്ഥികളെ കൂടുതൽ ശക്തരാക്കി , ഇനിയും ചൂടുള്ള മല്സരങ്ങൾക്കായി ഒരുങ്ങുകയാണ് .

https://www.psg.fr/enJude Bellingham , Jamal Musiala , Pedri , Bukayo Saka , Phil Foden എന്നീ പുതുമുഖങ്ങൾ വലിയ ക്ലബുകളുടെ സമ്മർദ്ദത്തിൽ പോലും മികച്ച പ്രകടനം കാഴ്ചവെച്ച്, ഭാവിയിലെ ഫുട്ബോൾ ലോകത്തിന് പുതിയ പ്രതീക്ഷകൾ നൽകുന്നു. ഈ സീസണിൽ സെമി ഫൈനൽ ഘട്ടത്തിലേക്ക് കടന്ന,  യൂറോപ്യൻ ഫുട്ബോളിലെ ശക്തരായ ക്ലബുകളായ Real Madrid, Manchester City, Bayern Munich, കൂടാതെ Paris Saint-Germain എന്നിവയാണ് ഈ ഘട്ടത്തിൽ മികച്ച പ്രകടനത്തോടെ മുന്നേറിയത്.