ബഹ്‌റൈനിലെ മഴയും നിലവിലെ സാഹചര്യവും മുൻ നിർത്തി വൈധ്യുതി തടസ്സം നേരിട്ടാൽ എടുക്കേണ്ട ചില മുൻകരുതലുകലെ കുറിച്ച ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങളെ കുറിച്ചറിയാം.
• നിലവിലെ സാഹചര്യത്തിൽ അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങാതിരിക്കാൻ ശ്രമിക്കുക .
• വൈധ്യുതി തടസ്സമുണ്ടായാൽ എമെർജൻസികളോ ഫ്ളാഷ്‌ലൈറ്റുകളോ ഉപയോഗിക്കാൻ ശ്രമിക്കാം. മെഴുകുതിരി ഉപയോഗിക്കേണ്ട സാഹചര്യത്തിൽ കർട്ടന്റെ അരികിലോ തീ പടരാൻ സാധ്യത ഉള്ള ഇടങ്ങളിൽ നിന്നും മാറ്റി വെക്കാം.മെഴുകുതിരികൾ അശ്രദ്ധമായി ഇടാതെ പ്രത്യേകം ശ്രദ്ധിക്കണം
• മുറികൾക്കുള്ളിലെ വായുസഞ്ചാരം ഉറപ്പു വരുത്തുക .വീടിനുള്ളിലോ അടച്ചിട്ട ഗാരേജുകൾക്കുള്ളിലോ ജനറേറ്ററുകൾ പ്രവർത്തിക്കുന്നത് മാരകമായ വാതകങ്ങൾ ഉള്ളിൽ നിറയാൻ കാരണമാകും
• വെള്ളം , ഭക്ഷണം , ഫസ്റ്റ് എയ്ഡ് കിറ്റ് ലൈറ്റുകൾ , ബാറ്ററി തുടങ്ങിയവ ഉൾപ്പെടുന്ന ഒരു അടിയന്തര കിറ്റ് റെഡി ആക്കി വെക്കുക
• മൊബൈൽ ഫോണുകൾ ഇപ്പോഴും മുഴുവൻ ചാർജുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനോടൊപ്പം പവർ ബാങ്കുകൾ ,കാർ ചാർജറുകൾ തുടങ്ങി ബാക് അപ്പ് സംവിധാനങ്ങൾ കരുതി വെക്കുക.
• വാഹനങ്ങളിൽ ഇപ്പോഴും ഇന്ധനം നിറച്ചിട്ടുണ്ടെന് ശ്രദ്ധിക്കുക . കൂടാതെ ഫോണുകൾ ചാർജ് ചെയ്യാൻ വാഹനങ്ങൾ ഉപയോഗിക്കുബോൾ അടച്ചിട്ട ഗാരേജുകളിൽ കാർ സ്റ്റാർട്ട് ചെയ്തിടാതിരിക്കാൻ ശ്രദ്ധിക്കാം .